വാഹനമോടിച്ച പിതാവിന് ഹൃദയാഘാതം; സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് അഞ്ചാം ക്ലാസുകാരന്റെ സാഹസം; വണ്ടിയുടെ വളയം പിടിച്ച് വന്‍ദുരന്തത്തെ വഴി തിരിച്ചുവിട്ട 10 വയസുകാരന് അഭിനന്ദന പ്രവാഹം

ഹുളിയാര്‍: (www.kvartha.com 03.05.2019) വാഹനമോടിച്ച പിതാവിന് പൊടുന്നനെ ഹൃദയാഘാതം സംഭവിച്ചു. ഇതോടെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് മന:സാന്നിധ്യം കൈവിടാതെ വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തി അഞ്ചാം ക്ലാസുകാരനായ മകന്‍. വണ്ടിയുടെ വളയം പിടിച്ച് വന്‍ദുരന്തത്തെ വഴി തിരിച്ചുവിട്ട 10 വയസുകാരന്റെ സാഹസത്തിന് പല സ്ഥലങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം എത്തുകയാണ്.

തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് സംഭവം. ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായ ശിവകുമാറാണ്(35) വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. കര്‍ണാടക ഹുളിയാറിലെ വ്യവസായ മേഖലയില്‍ നിന്ന് സാധനങ്ങളുമായി വരികയായിരുന്നു ശിവകുമാര്‍. അവധി ദിവസമായതിനാല്‍ മകനെയും ഒപ്പം കൂട്ടിയിരുന്നു. പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ശിവകുമാറിന് വാഹനത്തില്‍ വെച്ച് പെട്ടെന്ന് ഹൃദയാഘാതം വരുകയും വൈകാതെ മരണപ്പെടുകയുമായിരുന്നു. അഞ്ചാം ക്ലാസുകാരനായ പുനീര്‍ത്ത് മനസാന്നിധ്യം കൈവിടാതെ ഉടന്‍ തന്നെ വാഹനം സുരക്ഷിതമായി തൊട്ടടുത്ത് റോഡില്‍ അടുപ്പിക്കുകയായിരുന്നു.

Boy steers van after father suffers heart attack, News, Local-News, Dead, Dead Body, Child, Police, National

സ്‌കൂള്‍ അവധി സമയത്ത് പിതാവിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് പുനീര്‍ത്ത്. പിതാവ് മരിച്ചുവെന്ന് അറിഞ്ഞതോടെ പിതാവിന്റെ ശരീരത്തിനടുത്ത് ഇരുന്ന് കരയുന്ന പുനീര്‍ത്തിന്റെ ദൃശ്യം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. കൃത്യ സമയത്ത് മനസാന്നിധ്യം കൈവിടാതെ വാഹനത്തെ സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തിയ പുനീര്‍ത്തിനെ ഹുളിയാറു പോലീസ് എസ്.ഐ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Boy steers van after father suffers heart attack, News, Local-News, Dead, Dead Body, Child, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?