മലക്കം മറിഞ്ഞ് അബ്ദുല്ലക്കുട്ടി ; ബി ജെ പിയിലേക്കില്ലെന്ന് വെളിപ്പെടുത്തല്‍; വീക്ഷണം മുഖപ്രസംഗം കണ്ട് താന്‍ ഞെട്ടി, സുധീരന്റെ പരാമര്‍ശമുണ്ടായത് വ്യക്തി വിരോധം മൂലം; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നശിപ്പിച്ച ആളാണ് സുധീരന്‍; 10 വര്‍ഷമായി തന്നോട് വിരോധമുണ്ട്

കണ്ണൂര്‍: (www.kvartha.com 30.05.2019) ബിജെപിയിലേക്കു പോകുന്നുവെന്ന വീക്ഷണം മുഖപ്രസംഗത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടി. തനിക്കെതിരെയുള്ള ഇത്തരം പ്രചാരണം അവാസ്തവം. വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിനു മുന്‍പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തുന്നു.

തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നശിപ്പിച്ച ആളാണ് അദ്ദേഹം. 10 വര്‍ഷമായി അദ്ദേഹത്തിന് തന്നോട് വിരോധമുണ്ടെന്നും അബ്ദുല്ലക്കുട്ടി വെളിപ്പെടുത്തുന്നു.


വീക്ഷണത്തില്‍ പറയുന്നതുപോലെ താന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല, പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ബിജെപിയിലേക്കു പോകുന്നതു സ്വപ്നത്തില്‍ പോലും വിചാരിച്ച കാര്യമല്ല. പാര്‍ട്ടിയും ഇന്ദിരാ ഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് വിട്ട് മറ്റെ കൂടാരത്തില്‍ പോയി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ വലിയ പ്രമാണിമാരാണ് ഇപ്പോള്‍ എന്നെ വീക്ഷണം പത്രത്തിലൂടെ ഉപദേശിക്കുന്നത്. ഇതെല്ലാം മര്യാദകേടാണെന്നും ജനാധിപത്യ മര്യാദ വേണമെന്നും അബ്ദുല്ലക്കുട്ടി പ്രതികരിച്ചു.

അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നു വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്കു പോകുന്നത്. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്കു മംഗളപത്രം രചിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുല്ലക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AP Abdullakutty reaction on Veekshanam editorial, Kannur, News, BJP, Congress, Controversy, Politics, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?