പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 10 മുതല്‍ അപേക്ഷിക്കാം, എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: (www.kvartha.com 03.05.2019) പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇതിന് പിന്നാലെ 10 മുതല്‍ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ വിന്‍ഡോ സംവിധാനം വഴിയാണ് ഇത്തവണയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക.

ജൂണ്‍ നാലിന് ആദ്യ അലോട്ട്‌മെന്റും ജൂണ്‍ 13ന് ക്ലാസും തുടങ്ങും. മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റുകളുണ്ടാകും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയ ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്‌മെന്റും ഉണ്ടാകും.

Plus one admission: Online application can be submitted till 10th May, Thiruvananthapuram, News, Kerala, Education, Examination, Result, SSLC, Online, Application

സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്‌കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാല്‍ പ്രവേശനം നിശ്ചിതസമയത്ത് പൂര്‍ത്തിയാകും. മുന്‍വര്‍ഷങ്ങളില്‍ സിബിഎസ്ഇ ഫലം ഏറെ വൈകിയത് പ്ലസ് വണ്‍ പ്രവേശനത്തെയും ബാധിച്ചിരുന്നു.

Keywords: Plus one admission: Online application can be submitted till 10th May, Thiruvananthapuram, News, Kerala, Education, Examination, Result, SSLC, Online, Application. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?