തോമസ് ഐസക്കിനെതിരെ മാനനഷ്ടക്കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

തിരുവനന്തപുരം: (www.kvartha.com 21.05.2019) തോമസ് ഐസക്കിനെതിരെ മാനനഷ്ടക്കേസ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ നോട്ടീസയച്ചത്. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശ്രീധരന്‍ പിള്ളയുടെ ആവശ്യം.

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരന്‍ പിള്ളയാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് നടപടി. പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികള്‍ക്കെതിരെ 11 മാനനഷ്ട കേസുകള്‍ നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords:  Kerala, News, Thomas Issac, Minister, BJP, State, President, Compensation, Defamation Case, Politics, Defamation case against Thomas Issac; P S Sreedaran Pillai demands for compensation of Rs. 10 crore.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?