'എഞ്ചിനീയര്‍മാരും, ബിഎക്കാരും, എല്‍എല്‍ബിക്കാരുമുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്'; മോദിയുടെ റാലി നടക്കുന്ന വേദിക്ക് സമീപം വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം; 10 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ബംഗളൂരു: (www.kvartha.com 15.05.2019) ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിക്ക് സമീപം വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം. 'മോദി പക്കോഡ' വിറ്റായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 'എഞ്ചിനീയര്‍മാരും, ബിഎക്കാരും, എല്‍എല്‍ബിക്കാരുമുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്' എന്ന് വിളിച്ച് പറഞ്ഞ് ഗ്രാജുവേഷന്‍ സമയത്തെ വേഷമണിഞ്ഞാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മോദിയുടെ റാലി സമാപിച്ച ശേഷം ഇവരെ വിട്ടയച്ചു.
തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം 'ഒരാള്‍ പക്കോഡ വില്‍ക്കുകയാണെങ്കില്‍ വൈകുന്നേരമാകുമ്പോഴേക്കും 200 രൂപ ലഭിക്കും. അതിനെ ഒരു ജോലിയായി കണ്ടൂടെ' എന്നായിരുന്നു മോദിയുടെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bangalore, National, News, Karnataka, Engineers, Students, Protest, Arrested, 10 Detained During "Pakoda" Protest Near PM Modi's Rally In Bengaluru.
Keywords: Bangalore, National, News, Karnataka, Engineers, Students, Protest, Arrested, 10 Detained During "Pakoda" Protest Near PM Modi's Rally In Bengaluru.
Powered by Info News For You

Comments
Post a Comment