കെ എം മാണിയുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അധികാരത്തര്‍ക്കം രൂക്ഷം; ജോസഫ് വിഭാഗത്തിന് താല്‍പര്യം സി എഫ് തോമസിനോട്, ജോസ് കെ മാണി ചെയര്‍മാന്‍ ആകണമെന്ന ആവശ്യവുമായി 10 ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരുടെ കത്ത്, പ്രസിഡന്റുമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി ജെ ജോസഫ്

തൊടുപുഴ: (www.kvartha.com 12.05.2019) കെ എം മാണിയുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അധികാരത്തര്‍ക്കം രൂക്ഷമായി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആരാകണമന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെയും മുമ്പ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സി എഫ് തോമസിന്റെയും പേരുകളാണ് ഉയര്‍ന്നുവരുന്നത്.

ജോസ് കെ മാണി ചെയര്‍മാന്‍ ആകണമെന്ന ആവശ്യവുമായി 10 ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍ കത്തുനല്‍കിയിട്ടുണ്ട്. അതേസമയം പി ജെ ജോസഫ് വിഭാഗത്തിന് താല്‍പര്യം സി എഫ് തോമസിനോടെന്നാണ് വിവരം. പ്രസിഡന്റുമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

14 ജില്ലകളില്‍ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റ് പദവിയിലുള്ളത്. ഇവര്‍ സി എഫ് തോമസിനെ കണ്ടാണ് ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യമുന്നയിച്ചത്. സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ഇവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. അതേസമയം മാണി വിഭാഗത്തിന്റെ നീക്കത്തില്‍ സി എഫ് തോമസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നിരുന്ന തോമസ് ജോസ് കെ മാണിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. എന്നാല്‍, തോമസിന്റെ ഈ അതൃപ്തിയും മുതലെടുക്കാനാണ് പി ജെ ജോസഫിന്റെ ശ്രമം.

പാര്‍ട്ടിയിലെ അധികാര തര്‍ക്കം വഷളാക്കരുതെന്ന് പ്രസിഡന്റുമാരോട് സി എഫ് തോമസ് അഭ്യര്‍ത്ഥിച്ചുവെന്നാണ് സൂചന. ഇതോടെ സിഎഫിനെ ചെയര്‍മാന്‍ ആക്കണമന്ന നിര്‍ദശം പി ജെ ജോസഫ് വിഭാഗം മുന്നോട്ടു വെച്ചു. അതേസമയം ജോസിനെ ചെയര്‍മാനാക്കാന്‍ സാധിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പി ജെ ജോസഫ് വിഭാഗം. സി എഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്ന നിര്‍ദേശമില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. സി എഫ് തോമസ് ചെയര്‍മാനായാല്‍ സ്വാഗതം ചെയ്യുമെന്ന് പി ജെ ജോസഫ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thodupuzha, Kerala, News, Ernakulam, Kochi, Congress, K.M.Mani, Issues in Kerala Congress (M). 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?