10 രൂപ പാര്‍ക്കിംഗ് ഫീസ് നല്‍കിയില്ല; ബംഗളൂരുവില്‍ ബൈക്ക് യാത്രികനെ പാര്‍ക്കിങ് അറ്റന്‍ഡന്റും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

ബംഗളൂരു: (www.kvartha.com 11.05.2019) പത്ത് രൂപ പാര്‍ക്കിങ് ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ബൈക്ക് യാത്രികനെ പാര്‍ക്കിങ് അറ്റന്‍ഡന്റും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ബംഗളൂരു ഭാരതീ നഗറില്‍ കഴിഞ്ഞദിവസം ആണ് സംഭവം. 38കാരനായ ഭരണി ധരന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളിയായ ഭരണി ധരന്‍ ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയാണ്. ബൈക്കില്‍ ലാവണ്യ തിയറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

സിനിമ കാണാന്‍ തിരക്കിട്ട് എത്തിയ ധരന്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. എന്നാല്‍ പാര്‍ക്കിങ് ഫീയായ പത്ത് രൂപ നല്‍കാന്‍ വിസമ്മതിക്കുകയും സിനിമ കഴിഞ്ഞ് തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത് പറ്റില്ലെന്നും ഇപ്പോള്‍ തന്നെ പണം വേണമെന്ന നിലപാടിലായിരുന്നു പാര്‍ക്കിങ് അറ്റന്‍ഡറായ സെല്‍വരാജ. ഇതോടെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ എത്തുകയും സെല്‍വരാജ് ധരണിനെ തള്ളി താഴെ ഇടുകയും മര്‍ദിച്ച് അബോധാവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇതോടെ ധരണിനെ ബൗറിങ് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Man killed by theater staff for not paying parking fee!,Bangalore, News, Crime, Criminal Case, Arrested, Police, Murder, Dead, National.

സംഭവത്തില്‍ സെല്‍വരാജിനും ശേഖറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പുലകേശിനഗര്‍ സ്വദേശികളാണ്. സഹോദരിക്കും രക്ഷിതാക്കള്‍ക്കുമൊപ്പമാണ് ധരണ്‍ താമസിച്ചിരുന്നത്.

ബംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ പേ ആന്റ് പാര്‍ക്ക് സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്നില്ല. ഫീ ചോദിക്കുമ്പോള്‍ തര്‍ക്കം പതിവാണ്, അതാണ് ഇത്തരത്തില്‍ ഒരു അത്യാഹിതത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man killed by theater staff for not paying parking fee!,Bangalore, News, Crime, Criminal Case, Arrested, Police, Murder, Dead, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?