ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വാട്‌സ്ആപ്പും പരാജയപ്പെട്ടു; വ്യാജ സന്ദേശങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയന്ത്രണം മറികടന്നത് 1000 രൂപ മുതല്‍ വിലയുള്ള സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉപയോഗിച്ച്
ദില്ലി: (www.kvartha.com 22.05.2019) ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പ് ആയ വാട്‌സ്ആപ്പ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ കക്ഷികളോട് പരാജയപ്പെട്ടിരിക്കുന്നു. വാട്ട്‌സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നു എന്ന പ്രചരണത്തെ തുടര്‍ന്ന് വലിയ തയ്യാറെടുപ്പുകളാണ് കമ്പനി കൈകൊണ്ടത്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഫോര്‍വേഡ് സന്ദേശങ്ങള്‍ അയക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ഇതും പരാജയപെട്ടു എന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വാട്‌സാപ്പിന്റെ നിയന്ത്രണം മറികടക്കാന്‍ ഭരണകക്ഷിയായ ബിജെപിയും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും വിവിധ സംവിധാനങ്ങളിലൂടെ ശ്രമിച്ചുവെന്ന് വാര്‍ത്ത ഏജന്‍സി ആയ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. 1000 രൂപ മുതല്‍ വിലയുള്ള സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് നിയന്ത്രണത്തെ അട്ടിമറിച്ചത്.
പ്രധാനമായും മൂന്ന് സംവിധാനങ്ങളിലൂടെയാണ് വാട്‌സാപ്പിന്റെ നിയന്ത്രണം മറികടന്നത്. ആദ്യത്തേത് വാട്ട്‌സ്ആപ്പ് ക്ലോണുകള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇത് ഗ്രൂപ്പുകള്‍ വഴി സന്ദേശ പ്രചാരണത്തിനായി പ്രധാനമായും ഉപയോഗിച്ചത്. രണ്ടാമത്തേത് ഐടി സ്ഥാപനങ്ങളുടെ സഹായത്തോടെ വലിയ അളവില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ്. മറ്റൊന്ന് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സന്ദേശത്തിന്റെ ഓട്ടോമാറ്റിക്ക് കൈമാറ്റം വഴിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Lok Sabha, Whatsapp, Message, New Delhi, Application, Election, BJP, Congress, WhatsApp failed during the Lok Sabha elections

Powered by Info News For You

Comments
Post a Comment