ജലദാനം പുണ്യദാനം; അരിയങ്കല്ലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കെ എം സി സി രംഗത്ത്, 100 കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും
കുന്നുംകൈ: (www.kasargodvartha.com 10.05.2019) വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ അരിയങ്കല്ലില്‍ നൂറു കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതി വരുന്നു. അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റിയാണ് വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. അരിയങ്കല്ല് മുസ്ലിം ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ഇളംബാടിത്തട്ടിലാണ് കിണറും ടാങ്കും നിര്‍മ്മിക്കുന്നത്.
ഏകദേശം ആറു ലക്ഷം രൂപ നിര്‍മ്മാണ ചെലവ് വരുന്ന പദ്ധതിയുടെ മുഴുവന്‍ തുകയും കെ എം സി സി കമ്മിറ്റി വഹിക്കും. പദ്ധതിക്കുള്ള കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇരുപതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് നിര്‍മ്മിക്കുന്നത്. സമീപത്തെ വീടുകളിലേക്ക് പൈപ്പ് വഴിയാണ് കുടിവെള്ളം എത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഇതോടുകൂടി പരിഹാരമാകുമെന്നാണ് പ്രദേശത്തെ കുടുംബങ്ങള്‍ കരുതുന്നത്.
പദ്ധതി പൂര്‍ത്തിയായാല്‍ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം യഥാസമയം എത്തിച്ചു നല്‍കാന്‍ സാധിക്കുമെന്ന് അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അഷ്റഫ് ഒളവറ, ജനറല്‍ സെക്രട്ടറി സാദാത്ത് ഹുസൈന്‍, ട്രഷറര്‍ യു സി മുഹമ്മദാലി എന്നിവര്‍ പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാറക്കല്‍ അബ്ദുല്ല എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എം ശംസുദ്ധീന്‍, ജനറല്‍ സെക്രട്ടറി എം ടി പി കരീം സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KMCC, Drinking water, KMCC's Drinking water project for Ariyangallu natives
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment