യുഎസിലെ ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയമം പാസ്സാക്കി അലബാമ സ്റ്റേറ്റ്; സ്ത്രീയുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം ഗര്‍ഭഛിദ്രം; വ്യഭിചാരം, ബലാത്സംഗം തുടങ്ങി ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ല, ഡോക്ടര്‍മാര്‍ ഭ്രൂണഹത്യയ്ക്ക് വഴിയൊരുക്കിയാല്‍ അത് ഏറ്റവും വലിയ കുറ്റകൃത്യം,10 മുതല്‍ 99 വര്‍ഷം വരെ തടവ്
വാഷിംഗ്ടണ്‍: (www.kvartha.com 16.05.2019) യുഎസിലെ ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയമം പാസ്സാക്കി അലബാമ സ്റ്റേറ്റ് . സ്ത്രീയുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ. ഗര്‍ഭധാരണം കഴിഞ്ഞ് ഏത് ഘട്ടത്തിലും ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാക്കിയുള്ള നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. വ്യഭിചാരം, ബലാത്സംഗം തുടങ്ങി ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ല.
ആറിനെതിരെ 25 വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് നിയമം പാസാക്കിയത്. ഡോക്ടര്‍മാര്‍ ഭ്രൂണഹത്യയ്ക്ക് വഴിയൊരുക്കിയാല്‍ അത് ഏറ്റവും വലിയ കുറ്റകൃത്യമായി കണക്കാക്കും. 10 മുതല്‍ 99 വര്‍ഷം വരെ തടവ് ലഭിക്കും. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെ ക്രിമിനല്‍ നടപടികളുണ്ടാവില്ല.
അലബാമയുടെ അയല്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ ഗര്‍ഭധാരണം നടന്ന് ആറ് ആഴ്ച കഴിഞ്ഞാല്‍ മാത്രമാണ് ഗര്‍ഭഛിദ്രം നിരോധിച്ചിട്ടുള്ളത്. ഈ നിയമത്തിനെതിരെ പോലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബലാത്സംഗമോ വ്യഭിചാരമോ വഴി ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നിയമപരമായ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തമ്മില്‍തന്നെ വലിയ വാഗ് വാദങ്ങള്‍ നടന്നിരുന്നു. നാലു മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചക്ക് ശേഷമാണ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. വളരെ കുറച്ചു അംഗബലം മാത്രമുള്ള ഡെമോക്രാറ്റുകള്‍ ബില്ലില്‍ കാര്യമായ മാറ്റം വരുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ബുധനാഴ്ച ഗവര്‍ണര്‍ കെയ് ഐവി ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alabama governor signs strict abortion ban into law, Washington, News, Politics, Threatened, Women, Pregnant Woman, Controversy, Governor, World.

Powered by Info News For You

Comments
Post a Comment