പ്രഥമ ആന്റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം ജൂണ്‍ 1 ന്
പാലാ: (www.kvartha.com 14.05.2019) കഴിഞ്ഞ വര്‍ഷം അന്തരിച്ച പാലായിലെ യുവ മാധ്യമ പ്രവര്‍ത്തകനും മീനച്ചില്‍ താലൂക്ക് പ്രാദേശിക പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റുമായിരുന്ന ആന്റോ നെല്ലിക്കുന്നേലിന്റെ സ്മരണാര്‍ത്ഥം എന്‍ എഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിന് എല്ലാ വര്‍ഷവും പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു .
5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക.
പ്രഥമ ആന്റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്‌കാരം ഈ വര്‍ഷം ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് ഇടമറ്റം സെന്റ് മൈക്കിള്‍സ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യുവ നിയമസഭാ സാമാജികന്‍ കെ എസ് ശബരീനാഥന്‍ എം എല്‍ എ സമ്മാനിക്കും. പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Anto Nellikunnel media award on john, News, Media, Award, Report, Kerala.
Keywords: Anto Nellikunnel media award on john, News, Media, Award, Report, Kerala.
Powered by Info News For You

Comments
Post a Comment