1 മുതല്‍ 12-ാം ക്ലാസുവരെ ഒറ്റക്കുടക്കീഴില്‍; തലവന്‍ ഡി ജി ഇ; ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പ്രതിഷേധം പൂര്‍ണമായും തള്ളിക്കളഞ്ഞ് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: (www.kvartha.com 28.05.2019) ഒന്നുമുതല്‍ 12വരെയുള്ള ക്ലാസുകള്‍ ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കാനുള്ള ഖാദര്‍ കമ്മറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ശുപാര്‍ശ നടപ്പാക്കുന്നതോടെ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാകുമെന്നും ഇതോടെ എല്ലാ ക്ലാസുകളിലെയും പരീക്ഷാ ചുമതലയും ഡിജിഇയ്ക്കായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഭരണപരമായ മേന്‍മയിലൂടെ അക്കാദമിക് മേന്‍മ കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അധ്യാപക അനധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

C Raveendranath on high school higher secondary merging, Thiruvananthapuram, News, Education, Minister, Students, Report, Teachers, Media, Protesters, Kerala

അതേസമയം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ജൂണ്‍ മുതല്‍ സമരം ആരംഭിക്കുമെന്നും പ്രവേശനോത്സവവും സ്‌കൂളുകളും ബഹിഷ്‌കരിക്കുന്ന കാര്യം പിന്നീട് തീരിമാനിക്കുമെന്നും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

യോഗത്തില്‍ ആറ് നിര്‍ദേശങ്ങളാണ് പ്രധാനമായും വിദ്യാഭ്യാസമന്ത്രി മുന്നോട്ട് വെച്ചത്. മൂന്ന് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒരു ക്യാമ്പസ് ഒരു യൂണിറ്റ് എന്ന തലത്തിലേക്ക് മാറും. ഹയര്‍സെക്കന്‍ഡറിയും ഹൈസ്‌കൂളുമുള്ള ക്യാമ്പസിന്റെ ചുമതല ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളിനായിരിക്കും. നിലവിലെ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വൈസ് പ്രിന്‍സിപ്പാലാകും. രണ്ടിനും കൂടി പൊതുവായി ഒരു ഓഫീസ് സംവിധാനവും നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാദര്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് സമരമല്ല സഹകരണമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: C Raveendranath on high school higher secondary merging, Thiruvananthapuram, News, Education, Minister, Students, Report, Teachers, Media, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?