ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; കടുത്ത നടപടിയുമായി സുപ്രീംകോടതി; സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡzല്‍ഹി പോലീസ് കമ്മീഷണറെയും വിളിച്ചുവരുത്തി
ന്യൂഡെല്‍ഹി: (www.kvartha.com 24.04.2019) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ മുന്‍ ജീവനക്കാരിയുടെ ലൈംഗികാരോപണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡെല്‍ഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തി. 12.30ന് ചേംബറില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് ബുധനാഴ്ച സുപ്രീം കോടതിയില്‍ ഹാജരാകുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെയാണ് സുപ്രീം കോടതി കേസില്‍ ചില നടപടികളിലേക്ക് കടന്നത്.
കേസില്‍ നിര്‍ണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡെല്‍ഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തിയിരിക്കുന്നത്. മൂന്നു മണിക്ക് ബെഞ്ച് വീണ്ടും ചേരും.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നതിന് കഴിഞ്ഞ ദിവസം ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമതിയെ രൂപീകരിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ സമാന്തര ഇടപെടല്‍ നടത്തുന്നതിനെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ സുപ്രധാന തെളിവുകളാണ് കോടതിയുടെ മുന്നിലുള്ളതെന്നും കോടതിയുടെ നടപടിയില്‍ തടസം സൃഷ്ടിക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി.
ചീഫ് ജസ്റ്റിസിനെക്കൊണ്ട് രാജിവെപ്പിക്കുന്നതിന് രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനമാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്നും ഉത്സവ് സിങ് ബയന്‍സ് ആരോപിച്ചിരുന്നു. ഇതിനായി ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള തെളിവുകളാണ് അദ്ദേഹം ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഉത്സവ് സിങ് ബയന്‍സിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SC Summons Chiefs of CBI, IB, Delhi Police After Lawyer Submits 'Proof' of Conspiracy Against CJI,New Delhi, News, Supreme Court of India, Allegation, Molestation, Trending, National.

Powered by Info News For You

Comments
Post a Comment