ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തില്‍ സുലഭം; കോഴിക്കോട് രാമനാട്ടുകരയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു
കോഴിക്കോട്:(www.kasargodvartha.com 26/04/2019) ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന് കണ്ടെത്തല്‍. കുറഞ്ഞ വിലക്ക് കിട്ടും എന്നതിനാല്‍ ബേക്കറികളാണ് ഈ മുട്ടകള്‍ വാങ്ങുന്നതെന്നും, ഇത്തരം മുട്ടകളാണ് കേക്ക് ഉണ്ടാക്കനും മറ്റും പല ബേക്കറികളിലും ഉപയോഗിക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തിക്കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.
തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്ക് മുഖ്യമായും തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് എത്തുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ട്. ഇത്തരം മുട്ടകള്‍ കടകളില്‍ വില്‍ക്കാനാവില്ല എന്നതുക്കൊണ്ട് ബേക്കറികള്‍ക്ക് വേണ്ടിയാണ് വിതരണം നടത്തുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറികളും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
ഇത് ആദ്യമായാണ് പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ മലബാര്‍ മേഖലയിലെ ബേക്കറികള്‍ക്ക് വേണ്ടി വ്യാപകമായി എത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Top-Headlines, Health, Food, Food safety authority, Old eggs used in bakeries, Over 30,000 eggs were seized

Powered by Info News For You

Comments
Post a Comment