ശ്രീലങ്കയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു; ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു

കൊളംബോ: (www.kvartha.com 27.04.2019) ദാഇഷുമായി ബന്ധമുള്ള രണ്ട് പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി ശ്രീലങ്കന്‍ സൈന്യം. വെടിവെപ്പിനിടെ ഒരു പൗരനും കൊല്ലപ്പെട്ടു. കല്‍മുനായിയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ശ്രീലങ്കന്‍ സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു.

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പഴുതടച്ച പരിശോധനകളാണ് നടക്കുന്നത്. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. 300ല്‍ അധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sri Lanka, Colombo, News, Terror Attack, Murder, Terrorists, 2 Terrorists killed in Sri Lanka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?