കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം: യുദ്ധകാലടിസ്ഥാനത്തില്‍ നടപടി വേണം: മുസ്ലിം ലീഗ്
കാസര്‍കോട് (www.evisionnews.co): ബാവിക്കര ജല അതോറിറ്റി പ്ലാന്റില്‍ നിന്നും പമ്പിംഗ് നിര്‍ത്തിയതോടെ കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണെന്നും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കഠിനമായ ചൂട് മൂലവും കുടിക്കാന്‍ പ്പോലും വെള്ളമില്ലാതെയും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ജില്ലാ ഭരണകൂടവും കേരള വാട്ടര്‍ അതോറിറ്റിയും നോക്കു കുത്തികളായി മാറിയിരിക്കുന്നു. കാസര്‍കോട്ട് ശുദ്ധജല വിതരണത്തിന് യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. അല്ലാത്തപക്ഷം ജനങ്ങള്‍ കുടിനീര്‍ ലഭിക്കാതെ മരിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment