തെരഞ്ഞെടുപ്പില്‍ മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പത്ത് മാര്‍ക്ക് അധികം നല്‍കും; വാഗ്ദാനവുമായി സ്‌കൂള്‍ അധികൃതര്‍

ലഖ്നൗ: (www.kvartha.com 08.04.2019) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പത്ത് മാര്‍ക്ക് അധികം നല്‍കുമെന്ന വാഗ്ദാനവുമായി സ്‌കൂള്‍ അധികൃതര്‍. ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജ് അധികൃതരാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇത്തരം കൗതുകകരമായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് അവസാന വര്‍ഷ പരീക്ഷയിലാകും അധികമായി പത്ത് മാര്‍ക്ക് നല്‍കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ കെ ചാറ്റര്‍ജി പറഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള ബാനറുകള്‍ സ്‌കൂളിന് മുമ്പില്‍ സ്ഥാപിച്ചിട്ടുണ്ട്. 'വോട്ട് ചെയ്യുക എന്നത് രാജ്യത്തോടുള്ള കടമയാണ്. എല്ലാ മാതാപിതാക്കളോടും വോട്ട് ചെയ്യണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. വോട്ട് ചെയ്താല്‍ നിങ്ങളുടെ മക്കള്‍ക്ക് അവസാന വര്‍ഷ പരീക്ഷയില്‍ പത്ത് മാര്‍ക്ക് അധികം നല്‍കുമെന്ന് കോളജ് ഉറപ്പ് നല്‍കുകയാണ്'- എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

This school promises to provide extra 10 marks to students who urge parents to vote, News, Education, Humor, Politics, Lok Sabha, Election, Trending, Parents, Increased, Examination, National

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തെ വിവിധ സ്‌കൂളുകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വിവിധതരത്തിലുള്ള മത്സരങ്ങള്‍, മാര്‍ച്ചുകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ അവയില്‍ പ്രധാനമാണ്.


Keywords: This school promises to provide extra 10 marks to students who urge parents to vote, News, Education, Humor, Politics, Lok Sabha, Election, Trending, Parents, Increased, Examination, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?