'കാഴ്ച്ചയില്‍ മുസ്ലിങ്ങളെ പോലെ തോന്നി; ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി വംശീയവാദി; മുന്‍ സൈനികന്റെ പരാക്രമത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com 27.04.2019) കാഴ്ചയില്‍ മുസ്ലിങ്ങളെപ്പോലെ തോന്നിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി വംശീയവാദിയുടെ പരാക്രമം. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കറ്റു. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് സമീപത്തെ സണ്ണിവെയ്ല്‍ എന്ന സ്ഥലത്താണ് സംഭവം. മുന്‍ സൈനികന്‍ കൂടിയായ ഇസയ്യ ജോള്‍ പീപ്പിള്‍സ് (34) എന്ന യുവാവാണ് വംശീയത മൂത്ത് പരാക്രമം നടത്തിയത്. ഇയാളെ പോലീസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണെന്ന് പൊലീസ് അറിയിച്ചു.

നടന്നു പോകുകയായിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ മനപൂര്‍വം കാര്‍ ഇടിച്ചു കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.


ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം ഇയാള്‍ 'താങ്ക്യൂ ജീസസ്, െ്രെപസ് ജീസസ്' എന്ന് പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, News, Attack, Car, San Fransisco, Former Soldier, Sunnyvale crash suspect targeted people he believed were Muslim, police say


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?