ഉയര്‍ന്നിരിക്കുന്നത് വ്യാപക പരാതി; ബി ജെ പിയുടെ പ്രവര്‍ത്തന ശൈലിയും രീതിയും അടിമുടി മാറ്റുന്നു; നിര്‍ദേശം നല്‍കിയിരിക്കുന്നത് ആര്‍ എസ് എസ്
പാലക്കാട്: (www.kvartha.com 27.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തന ശൈലിയും രീതിയും അടിമുടി മാറ്റാനൊരുങ്ങി ബി ജെ പി. ആര്‍ എസ് എസ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേര്‍ന്ന യോഗത്തിലാണ് ആര്‍.എസ്.എസ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍.എസ്.എസിന്റെ ഈ നീക്കമെന്നാണു സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടായതായുള്ള വിമര്‍ശനവും ഉയര്‍ന്നു. സാധാരണക്കാരായ ജനങ്ങളെ അകറ്റാതെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് വേണ്ടതെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം ഉണ്ടായതായും യോഗം അവകാശപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൂടാതെ ശബരിമലവിഷയം പ്രത്യേക ശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചുവെന്നും ആര്‍.എസ്.എസ് യോഗത്തില്‍ വിലയിരുത്തി.
ബൂത്തുതലത്തില്‍ സംഘടന ശേഖരിച്ച വോട്ട് കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് 20,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മൊത്തം നാലു ലക്ഷം വരെ വോട്ടുകള്‍ ലഭിക്കാനാണു സാധ്യത. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് 10,000 വോട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കുമെന്നും തൃശൂരില്‍ യു.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണെന്നും യോഗം വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RSS restructure BJP in Kerala, Palakkad, News, Politics, Lok Sabha, Election, Trending, BJP, RSS, Kerala.

Powered by Info News For You

Comments
Post a Comment