തെരഞ്ഞെടുപ്പിനെ മറയാക്കി അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു
തിരുവല്ല:(www.kasargodvartha.com 19.4.2019) തെരഞ്ഞെടുപ്പിനെ മറയാക്കി അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിള്‍ ആരും തന്നെ പ്രതിക്ഷേധവുമായി വരില്ലെന്നതാണ് നിലം നികത്തല്‍ ശക്തമാകാന്‍ ഇടയാക്കിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരില്‍ ഏറിയ പങ്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച ജോലിത്തിരക്കിലാണ് എന്നതും നികത്തലിന് ശക്തി പകരുന്നുണ്ട്.
അപ്പര്‍കുട്ടനാട്ടില്‍ ഉള്‍പ്പെടുന്ന പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് നിലമാണ് അനധികൃതമായി നികത്തിക്കൊണ്ടിരിക്കുന്നത്. പെരിങ്ങര പഞ്ചായത്തിലെ കാളക്കടവ് ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന രണ്ട് നിലങ്ങള്‍, മോപാല്‍ സെന്റ് ജോണ്‍സ് സ്‌കൂളിന് സമീപം, നിരണം വെസ്റ്റ് ജംഗ്ഷന് സമീപം എന്നിവിടങ്ങളിലടക്കം നിരവധി നിലങ്ങഓണ് നികത്തുന്നത്. രാത്രികാലങ്ങളിലാണ് നികത്തല്‍ ഏറെയും. ടോറസുകളില്‍ മണ്ണ് എത്തിച്ച് ജെ സി ബി ഉപയോഗിച്ച് നികത്തുന്നതാണ് രീതി. നിലം നികത്തി നല്‍കുന്നതിനായി പ്രത്യേക മാഫിയ തന്നെ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായി നിലം നികത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ കെ ബി ശശി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, news, election, Land, Top-Headlines, Kuttanad, Land Mafia, Land Levelling, Land leveling spreads in Upper Kuttanad.

Powered by Info News For You

Comments
Post a Comment