ഇടുക്കിയില്‍ വീണ്ടും കാട്ടുതീ; തീ നിയന്ത്രണവിധേയമെന്ന് വനംവകുപ്പ്

മറയൂര്‍: (www.kvartha.com 02.04.2019) ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടുംചോല നാഷനല്‍ പാര്‍ക്കിന് സമീപത്തേക്കും കാട്ടുതീ പടര്‍ന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

അഞ്ചുനാട്ടില്‍ കാട്ടുതീ പടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈവശഭൂമിയും പട്ടയഭൂമിയും കാട്ടുതീയില്‍ നശിച്ചു. കഴിഞ്ഞദിവസം ഇടുക്കിയിലെ ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീയില്‍ 50ഓളം വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, News, Fire, Forest Fire, Forest Deprtment, Forest Fire in Idukki


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?