അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കരുത്: ടിക് ടോക് നിരോധന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

(www.evisionnews.co) ടിക് ടോക് നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ആപ് നിരോധിച്ചുളള ഇടക്കാല ഉത്തരവാണ് കോടതി റദ്ദാക്കിയത്. അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്‌കാരത്തിന് യോജിക്കുന്നില്ലെന്നും അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു. ചൈനീസ് ഇന്റെര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റേതാണ് യുവാക്കള്‍ക്കിടയില്‍ ഹരമായ ടിക് ടോക് ആപ്പ്. ഡൗയിന്‍ എന്ന പേരിലായിരുന്ന ആപ് ചൈനക്ക് പുറത്തേക്ക് വ്യാപിച്ചപ്പോഴാണ് പേര് മാറി ടിക് ടോക്കായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?