പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച്; ഹഡേഴ്‌സ്ഫീല്‍ഡിനെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്

ലണ്ടന്‍: (www.kvartha.com 27.04.2019) പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം മുറുകുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹഡേര്‍സ്ഫീല്‍ഡിനെ തകര്‍ത്ത ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. മുഹമ്മദ് സലാഹ്, മാനെ എന്നിവരുടെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് വമ്പന്‍ ജയം സമ്മാനിച്ചത്.

മത്സരം തുടങ്ങി ആദ്യ 15ആം സെക്കന്‍ഡില്‍ തന്നെ നാബി കേറ്റയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. കളിയുടെ 24ആം മിനിറ്റില്‍ മാനെയിലൂടെ ലീഡ് ഇരട്ടിയാക്കി. 45ആം സലാഹ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടി. 66ആം മിനിറ്റില്‍ മനെ ഹഡേര്‍സ്ഫീല്‍ഡിന്റെ വലയില്‍ വീണ്ടും പന്തെത്തിച്ചു. 83 മിനിറ്റില്‍ സലാഹ് ഹഡേര്‍സ്ഫീല്‍ഡിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റി.


ജയത്തോടെ 91 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 89 പോയന്റാണുള്ളത്. ലിവര്‍പൂളിന് രണ്ടും സിറ്റിക്ക് മൂന്നും മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, England, London, Liverpool, Manchester City, English Premier League, Salah, Mane score 2 each, Liverpool beat Huddersfield 5-0


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?