തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ചത് സ്പൂണ്‍ കൊണ്ട്; ഇപ്പോള്‍ സ്പൂണ്‍ വിഴുങ്ങി ആശുപത്രിയില്‍, വീഡിയോ

ബീജിംഗ്: (www.kvartha.com 21.04.2019) തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ മുട്ടന്‍ പണി വാങ്ങിയിരിക്കുകയാണ് ഒരു യുവതി. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ സ്പൂണ്‍ കൊണ്ട് ശ്രമിച്ചതാണ് വിനയായത്. ഇപ്പോള്‍ സ്പൂണ്‍ വിഴുങ്ങി ആശുപത്രിയിലായിരിക്കുകയാണ്.

ചൈനയിലെ ഷെന്‍ സെന്നിലായിരുന്നു സംഭവം. ലില്ലി എന്ന പെണ്‍കുട്ടിയാണ് സ്പൂണ്‍ വിഴുങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ലില്ലിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങുകയായിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് അത് പുറത്തെടുക്കാന്‍ ഏറെനേരം പരിശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് സ്പൂണ്‍ ഉപയോഗിച്ച് മീന്‍ മുള്ള് പുറത്തെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടെ അബദ്ധത്തില്‍ സ്പൂണ്‍ യുവതിയുടെ വയറ്റിലെത്തി.


എന്നാല്‍, കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ സംഭവം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലില്ലി ആശുപത്രിയില്‍ പോയത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുത്തു.

വീഡിയോ കാണാം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, China, Beijing, Accident, hospital, fish, Woman accidentally swallows a five inch metal spoon down throat. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?