ഒമാനില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് മലയാളി മരിച്ചു, ലോറി ഡ്രൈവറായ കണ്ണൂര്‍ സ്വദേശിക്ക് പരിക്ക്

മസ്‌കറ്റ്:(www.kvartha.com 01/04/2019) ഒമാനില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് മലയാളി മരിച്ചു. കണ്ണൂര്‍ നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സാജിദ് (32) ആണ് മരിച്ചത്. ലോറി ഡ്രൈവറായ കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശി പ്രദീപന്‍ പരിക്കുകളോടെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെ മഹൂത്തിനടുത്താണ് അപകടമുണ്ടായത്. പ്രദീപന്റെ കാലിനാണ് പരിക്കെന്നാണ് വിവരം.

 News, Muscat, Oman, Gulf, Death, Injured, Malayali dies in accident at Oman


മസ്‌കറ്റില്‍ നിന്ന് ദുഖമിലേക്ക് ലോഡുമായി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചപ്പോള്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

രക്തം വാര്‍ന്നായിരുന്നു സാജിദിന്റെ മരണം. വിജനമായ മേഖലയും താഴ്ചയുമായതിനാല്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മാത്രമാണ് അപകടവിവരം പുറത്തറിയുന്നത്. വാഹനത്തിന് അടിയില്‍പെട്ട മുഹമ്മദ് സാജിദ് അപ്പോഴേക്കും ചോരവാര്‍ന്ന് മരണപ്പെട്ടിരുന്നു.

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്രസക്ക് സമീപത്തെ താമസക്കാരനാണ് സാജിദ്. നാട്ടില്‍ നിന്ന് ജനുവരി അവസാനമാണ് തിരികെയെത്തിയത്.

മാതാവ് മറിയം. മുഹ്‌സിനയാണ് ഭാര്യ. ഏകമകള്‍ ഫാത്തിമ. സഹോദരന്‍ മുഹമ്മദ് കുഞ്ഞി മസ്‌കറ്റില്‍ സാജിദ് ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ കണ്ടെയിനര്‍ ഡ്രൈവറാണ്. മറ്റു സഹോദരങ്ങള്‍: താഹിറ, സാബിറ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Muscat, Oman, Gulf, Death, Injured, Malayali dies in accident at Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?