കൊളംബോയിലെ സ്‌ഫോടനത്തില്‍ മരിച്ച റസിയയുടെ മരണത്തില്‍ തേങ്ങി നാട്; മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഖബറടക്കി
കാസര്‍കോട്: (www.kasargodvartha.com 22.04.2019) ഞായറാഴ്ച കൊളംബോ ഷാന്‍ഗ്രില ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി എസ് റസീന (61)യുടെ മരണത്തില്‍ തേങ്ങി നാട്. 15 ദിവസം മുമ്പ് നാട്ടിലെത്തിയ റസീന രണ്ട് മാസത്തിനുള്ളില്‍ തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഇവരുടെ ഉറ്റബന്ധു കെ എസ് ഇര്‍ഷാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
15 ദിവസം മുമ്പ് നാട്ടില്‍വന്നു തിരിച്ചുപോയതായിരുന്നു റസീന. പിന്നീട് ദുബൈയിലെത്തി ഭര്‍ത്താവിനോടൊപ്പം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു. 10 ദിവസം അവിടെ ചെലവഴിച്ച ശേഷം ഭര്‍ത്താവ് ഞായറാഴ്ച ഗള്‍ഫിലേക്ക് മടങ്ങുകയും ഹോട്ടലില്‍ തങ്ങിയിരുന്ന റസീനയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാനിരിക്കുകയുമായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഹോട്ടലില്‍ സ്‌ഫോടനം നടന്നത്.
റസീനയുടെ പിതാവ് അബ്ദുല്ല ശ്രീലങ്കന്‍ സ്വദേശിയാണ്. വ്യാപാരിയായ അദ്ദേഹം നാട്ടിലെ പൗരപ്രമുഖനായിരുന്നു. നേരത്തെ എല്‍ടിടി തീവ്രവാദികള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് സൈന്യം ഇടപെട്ടാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇയാള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ ആദരവ് നല്‍കിയിരുന്നു.
റസീനയുടെ സഹോദരന് ശ്രീലങ്കയില്‍ മില്ലും പെട്രോള്‍ പമ്പും അടക്കമുള്ള ബിസിനസ് സംരംഭങ്ങളുണ്ട്. റസീനയുടെ മക്കളായ ഖാന്‍ഫറും ഫറയും അമേരിക്കയിലാണ്. അനുജത്തി ഫര്‍സുല്‍ ഹുദായ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട്ടാണ് താമസം. നാട്ടിലെത്തിയാല്‍ എല്ലാ കുടുംബ വീടുകളും സന്ദര്‍ശിച്ച് കുടുംബബന്ധങ്ങളും സൗഹൃദബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ റസീന ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം സജീവ ഇടപെടലുകള്‍ റസീന നടത്തിവന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Hotel, Collapse, Natives, Deadbody, Burial, Trending, Bomb, Blast, Raseena's dead body buried.

Powered by Info News For You

Comments
Post a Comment