ദക്ഷിണേന്ത്യ പിടിക്കാന്‍ വമ്പന്മാര്‍; രാഹുലിന് പിന്നാലെ മോദിയും കേരളത്തിലേക്ക്

ഡല്‍ഹി: (www.kvartha.com 04.04.2019) ദക്ഷിണേന്ത്യ പിടിക്കാന്‍ വമ്പന്മാരെല്ലാം കേരളത്തിലേക്ക്. ദക്ഷിണേന്ത്യന്‍ തരംഗം അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് തന്നെ ജനവിധി തേടാന്‍ തീരുമാനിച്ചതിന് പിന്നാലെ, കേരളത്തിലെ എന്‍ഡിഎയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തുന്നു. ഏപ്രില്‍ 12ന് അദ്ദേഹം കേരളത്തിലെത്തും.

തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി പങ്കെടുക്കും. കോഴിക്കോട്ട് വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്ത് വൈകിട്ട് ഏഴ് മണിക്കും മോദി സംസാരിക്കും. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ്.

Modi will be visited in Kerala on 12th, New Delhi, News, National, Politics, Prime Minister, Rahul Gandhi, Narendra Modi, Lok Sabha, Election, Trending

വയനാട് മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ബുധനാഴ്ച കേരളത്തിലെത്തിയിരുന്നു. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലും പ്രിയങ്കയും വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റയിലെത്തുകയും തുടര്‍ന്ന് പത്രികാസമര്‍പ്പണത്തിന് ശേഷം റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യ ഒന്നടങ്കം ആവേശത്തിലാക്കിയിട്ടുണ്ട്.

മോദി എത്തുന്നതോടെ കേരളത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ സാധിക്കുമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. മോദിക്കു പിന്നാലെ ബിജെപിയുടെ നിരവധി ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി കേരളത്തിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi will be visited in Kerala on 12th, New Delhi, News, National, Politics, Prime Minister, Rahul Gandhi, Narendra Modi, Lok Sabha, Election, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?