ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
മാവുങ്കാല്‍: (www.kasargodvartha.com 16.04.2019) വിഷു ദിനത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കുശവന്‍കുന്നിലെ ഗോപിനാഥന്‍ നാലപ്പാടം(51) ആണ് സ്‌കൂട്ടിയില്‍ ബൊലോറൊ ഇടിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് മാവുങ്കാല്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗോപിനാഥന്‍ അതുവഴി വന്ന സുഹൃത്ത് ശ്യാമു (35) വിന്റെ സ്‌കൂട്ടിയില്‍ കയറുകയായിരുന്നു.
ദേശീയപാത പാതിരാകുന്നിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ജെ 7046 നമ്പര്‍ സ്‌കൂട്ടിയില്‍ പിറകില്‍ നിന്ന് വന്ന കെ എല്‍ 14 എം 1582 ബൊലോറൊ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെയും ശ്യാമുവിനെയും ഉടന്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റിയെങ്കിലും ഗോപിനാഥനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശ്യാമു മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലപ്പാടത്തെ പരേതനായ കുഞ്ഞിരാമന്‍-നാരായണി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഗോപിനാഥന്‍. ഭാര്യ: സുലോചന. മക്കള്‍: അശ്വിന്‍, വൈശാഖ് (നിര്‍മ്മിതി കേന്ദ്ര, ആനന്ദാശ്രമം). സഹോദരങ്ങള്‍: ശൈലജ (മുന്‍ പഞ്ചായത്ത് മെമ്പര്‍, അജാനൂര്‍), ബാബു (വെല്‍ഡിംഗ് തൊഴിലാളി മൂലക്കണ്ടം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mavungal, Vehicle, Accidental-Death, Top-Headlines, Man died in Accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment