സീറ്റ് ബെല്‍റ്റിട്ടാല്‍ വസ്ത്രം ചുളിയും; റോഡ് സുരക്ഷയെ പറ്റിയുള്ള സര്‍വേയില്‍ അബുദാബിയിലെ യുവ ഡ്രൈവര്‍മാര്‍

അബുദാബി: (www.kvartha.com 05.04.2019) സീറ്റ് ബെല്‍റ്റിട്ടാല്‍ വസ്ത്രം ചുളിയുമെന്ന് റോഡ് സുരക്ഷയെ പറ്റിയുള്ള സര്‍വേയില്‍ അബുദാബിയിലെ യുവ ഡ്രൈവര്‍മാര്‍. അപകടങ്ങള്‍ കുറയ്ക്കാന്‍ ഞെട്ടിക്കുന്നതും രസകരങ്ങളുമായ  നിരവധി നിര്‍ദേശങ്ങളാണ് സര്‍വേയില്‍ യുവ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നുവന്നത്.

ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല, മുന്നിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കേണ്ട കാര്യമില്ല, റഡാറുകളും സ്പീഡ് ക്യാമറകളും എവിടെയാണെന്ന് കൃത്യമായി അറിയാവുന്നതിനാല്‍ അമിതവേഗത ഒരു പ്രശ്‌നമേയല്ല തുടങ്ങിയ അഭിപ്രായങ്ങളാണ് അവയില്‍ പ്രധാനം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 1000ല്‍ അധികം ഡ്രൈവര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് നിയമലംഘകരില്‍ അധികവും.

Shocking UAE road safety survey study report, Abu Dhabi, News, Driving Licence, Accident, Study, Gulf, World

റോഡ് സേഫ്റ്റി യുഎഇ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്നതും കൗതുകകരവുമായ വിവരങ്ങള്‍ പുറത്തുവന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അതിവേഗം, അശ്രദ്ധ, തുടങ്ങിയ പ്രവണതകള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിക്കുകയാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 17 ശതമാനമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വസ്ത്രം ചുളിയുമെന്ന അഭിപ്രായ പ്രകടനം നടത്തിയത്. അതേസമയം ഡ്രൈവര്‍ ഒഴിച്ചുള്ള മറ്റു യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന കാര്യം അറിയില്ലെന്ന് 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ഡ്രൈവിങ് സ്‌കൂളുകളിലും ബോധവത്കരണം നടത്തണമെന്നും രക്ഷകര്‍ത്താക്കളും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും റോഡ് സേഫ്റ്റി യു.എ.ഇ. എം.ഡി. തോമസ് എടേല്‍മാന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shocking UAE road safety survey study report, Abu Dhabi, News, Driving Licence, Accident, Study, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?