കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയുടെ കസേര തെറിക്കുമെന്നതില്‍ സംശയമില്ല; പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി
തിരുവനന്തപുരം: (www.kvartha.com 25.04.2019) കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ശ്രീധരന്‍ പിള്ള തെറിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ശ്രീധരന്‍ പിള്ളയുടെ ചില പരാമര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അദ്ദേഹത്തിന്റെ കസേര തെറിക്കാന്‍ ഇടയാക്കുന്നതെന്നാണ് അഭ്യൂഹം.
എന്നാല്‍ മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അതുകഴിഞ്ഞശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. മേയ് 19നാണ് അവസാനഘട്ട വേട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം നടത്തും . അതിനുശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ചല ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന പ്രചാരണം. എന്നാല്‍, ഇക്കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.
അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ അത് തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ആ വിയോജിപ്പ് കേന്ദ്രനേതൃത്വം തീര്‍ച്ചയായും പ്രകടിപ്പിക്കും. മറിച്ച് ഫലം അനുകൂലമെങ്കില്‍ ശ്രീധരന്‍ പിള്ളയ്ക്ക് ആശ്വസിക്കാം. കഴിഞ്ഞ ജൂലായ് അവസാനമാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്.
സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മേയ് മാസത്തില്‍ മിസോറാം ഗവര്‍ണറായി നിയോഗിച്ചതിനെ തുടര്‍ന്നാണ് രണ്ടു മാസത്തിന് ശേഷം ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്. ശ്രീധരന്‍ പിള്ളയെ താത്കാലിക പ്രസിഡന്റായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.
ശബരിമല പ്രക്ഷോഭ സമയത്തും തെരഞ്ഞെടുപ്പുകാലത്തും ശ്രീധരന്‍ പിള്ള നടത്തിയ ചില പ്രസംഗങ്ങളും പ്രസ്താവനകളും ഏറെ വിവാദത്തിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ഇതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തും ശ്രീധരന്‍ പിള്ള നടത്തിയ ചില പ്രസ്താവനങ്ങള്‍ പാര്‍ട്ടിയില്‍ വിവാദത്തിന് വഴിവച്ചിരുന്നു.
എന്നാല്‍, തെരഞ്ഞടുപ്പുകാലമായതിനാല്‍ തുടരട്ടെ എന്നായിരുന്നു തീരുമാനം. ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് ഇടയാക്കിയേക്കാമെന്ന അഭ്യൂഹമാണ് ഉയരുന്നത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ പാര്‍ട്ടി വിജയ പ്രതീക്ഷയിലാണ്. വിജയം നേടാനായാല്‍ അത് സംസ്ഥാന അധ്യക്ഷന്റെ കൂടി വിജയമാണ്. അങ്ങനെ വന്നാല്‍, കേന്ദ്രനേതൃത്വം വീണ്ടും ശ്രീധരന്‍ പിള്ളയില്‍ വിശ്വാസമര്‍പ്പിക്കുമെന്ന് കരുതുന്നുവരുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Central Commitee may replace Sreedharan Pillai as BJP Kerala state president, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Kerala.

Powered by Info News For You

Comments
Post a Comment