പെരിയ ഇരട്ടക്കൊലപാതകം: പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; കേസ് സിബിഐക്ക് കൈമാറണമെന്ന് എ കെ ആന്റണി
കാസര്‍കോട്: (www.kvartha.com 08.04.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കരുതെന്നും കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ കേസില്‍ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തന്നെ ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാവുമെന്നും എ കെ ആന്റണി പറഞ്ഞു.
Keywords: Kerala, kasaragod, News, Police, Crime, Murder, A.K Antony, UDF, LDF, CPM, Investigates, CBI, Periya murder case must be handed over to CBI, Says AK Antony.

Powered by Info News For You
Comments
Post a Comment