ഇലക്ട്രോണിക്സ് കടയിലെ കവര്‍ച്ച; പ്രതികള്‍ക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2019) നോര്‍ത്ത്കോട്ടച്ചേരിയിലെ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് കമ്പനിയുടെ ഷോറൂം കുത്തിത്തുറന്ന് ഒരുലക്ഷത്തി മുപ്പതിനായിരം രൂപയുടെ മൊബൈലുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് അന്യദേശതൊഴിലാളികളെ കോടതി ഒരു വര്‍ഷം തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

വെസ്റ്റ് ബംഗാള്‍ മിഥിനാപൂരിലെ ജുമല്‍ ഹത്ത് സാഹ (28), കോട്ട സാഹ(22) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ജൂലൈ 28 ന് പുലര്‍ച്ചെ 2.30 നാണ് ഷോറൂം കുത്തിതുറന്ന് മൊബൈലുകള്‍ കവര്‍ച്ച ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Robbery, Top-Headlines, Robbery case; Imprisonment for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?