പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചു: നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി

മലപ്പുറം (www.evisionnews.co): പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടി ചിഫ് ഇലക്ട്‌റല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ പോലീസ് റിപ്പോര്‍ട്ടില്‍ ക്രഷറിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?