കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തണം, അന്ത്യശാസനം ലംഘിച്ചാല്‍ കടുത്ത നടപടിയെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 27.04.2019) കിട്ടാക്കടങ്ങളുടെ വിശദാംശങ്ങളും ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും വിവരാവകാശ നിയമപ്രകാരം ആര്‍ ബി ഐ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. ആര്‍ ബി ഐ ജയന്തിലാല്‍ മിസ്ത്രി കേസില്‍ 2015 ഡിസംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തതിന് റിസര്‍വ് ബാങ്കിന് എതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ്ചന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആര്‍ ബി ഐക്ക് ബാധ്യതയുണ്ടെന്നായിരുന്നു ജയന്തിലാല്‍ മിസ്ത്രി കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പാലിക്കാന്‍ ആര്‍ ബി ഐക്ക് കോടതി അന്ത്യശാസനം നല്‍കി. വീണ്ടും ലംഘിച്ചാല്‍ മെന്നും ജസ്റ്റിസ് എം ആര്‍ ഷാ കൂടി അംഗമായ ബെഞ്ച് അറിയിച്ചു. വിവരാവകാശനിയമം മറികടക്കാന്‍ ആര്‍ ബി ഐ പുറപ്പെടുവിച്ച 'വെളിപ്പെടുത്തല്‍ നയം' പിന്‍വലിക്കാനും കോടതി ഉത്തരവ് നല്‍കി.
രാജ്യസുരക്ഷയെയും പരമാധികാരത്തെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ ഒഴികെയുള്ള വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം കൈമാറാമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ തന്നെയാണ് ആര്‍ ബി ഐക്കും ബാധകം. ബാങ്കുകളുമായുള്ള പരസ്പര ബന്ധത്തിന് ക്ഷതമേല്‍പ്പിക്കുന്നതും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് പ്രതികൂലവുമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആര്‍ബിഐയുടെ വാദം. എന്നാല്‍ ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകളുമായി അവര്‍ക്ക് പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമല്ല ഉള്ളതെന്ന് കോടതി വിലയിരുത്തി. വിവരവകാശ നിയമത്തെ ആര്‍ ബി ഐ മാനിക്കണമെന്നും കോടതി ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, Court Order, Supreme Court of India, RBI, Supreme court against RBI.

Powered by Info News For You

Comments
Post a Comment