മോദി വോട്ടുചെയ്ത സ്‌കൂളും പിണറായി വോട്ടുചെയ്ത സ്‌കൂളും തമ്മിലുള്ള വ്യത്യാസം നോക്ക്യേ! ട്രോളിയവര്‍ ഇളഭ്യരാവുന്നു; മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോട്ടുചെയ്തത് സ്വകാര്യസ്‌കൂളില്‍
കണ്ണൂര്‍: (www.kvartha.com 24.04.2019) മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ സ്‌കൂളിന്റെ പടം വെച്ച് നിരവധി ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥ നോക്കൂ എന്ന പേരില്‍ നിരവധി ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോദി വോട്ട് ചെയ്ത സ്‌കൂളുമായി താരതമ്യം ചെയ്തു നിരവധി ട്രോളുകള്‍ വന്നിരുന്നു. വികസനം ഇല്ലെന്ന് വിമര്‍ശിക്കുന്ന ഗുജറാത്തിലെ സ്‌കൂളും പിണറായി സര്‍ക്കാര്‍ സ്‌കൂളും കണ്ടോ എന്നാണ് ഇതിന്റെ തലക്കെട്ടുകള്‍.
എന്നാല്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തവര്‍ക്കാണ് ഇവിടെ പിഴച്ചത്. പിണറായി വിജയന്‍ ആര്‍സി കമല യുപിഎസ് ബേസിക്ക്‌സ് എന്ന സ്വകാര്യ സ്‌കൂളിലാണ് ഭാര്യ കമലയ്‌ക്കൊപ്പം വോട്ട് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളിലല്ല. 1919 ലാണ് പ്രസ്തുത സ്‌കൂള്‍ സ്ഥാപിച്ചത്. പിടിഎ ഫണ്ടില്‍ നിന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. മോദി വോട്ട് ചെയ്ത അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും സര്‍ക്കാര്‍ സ്‌കൂളല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, News, Social Network, CM, Pinarayi vijayan, Narendra Modi, Politics, Trending, Election, Trolls Rebounds; Pinarayi Voted in Private Management School

Powered by Info News For You

Comments
Post a Comment