മുന്‍ എംപിയും തമിഴ് നടനുമായ ജെ കെ റിതേഷ് അന്തരിച്ചു
ചെന്നൈ: (www.kvartha.com 14.04.2019) മുന്‍ എംപിയും തമിഴ് നടനുമായ ജെകെ റിതേഷ്(46) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണം. രാമനാഥ പുരത്ത് നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് എ ഐ എ ഡി എം കെ നേതാവായ റിതേഷിന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവകുമാര്‍ എന്ന റിതേഷ് എ.ഐ.എ.ഡി.എം.കെയുടെ എം.ജി.ആര്‍ യൂത്ത് വിംഗ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. 2014ല്‍ ജയലളിതയുടെ സാന്നിദ്ധ്യത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്. എം.കെ. അഴഗിരിയുടെ അടുത്ത അനുയായിയായിരുന്നു. രാമനാഥപുരത്തെ മുന്‍ എംപി കൂടിയായിരുന്നു അദ്ദേഹം.
തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നായഗന്‍ എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. ആര്‍.ജെ ബാലാജി നായകനായ എല്‍.കെ.ജിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2009ലാണ് രാമനാഥപുരത്തു നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Tamilnadu, chennai, Actor, Death, Election, Trending, Tamil Actor JK Rithesh Passed Away.

Powered by Info News For You

Comments
Post a Comment