ഐ എന്‍ എസ് വിക്രമാദിത്യയില്‍ അപ്രതീക്ഷിത തീപിടുത്തം; നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

കാര്‍വാര്‍: (www.kvartha.com 27.04.2019)  ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ. എന്‍. എസ് വിക്രമാദിത്യയില്‍ അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്തേക്ക് അടുക്കുമ്പോഴാണ് കപ്പലിലെ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിച്ചത്.

തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കമാന്‍ഡര്‍ ഡി. എസ് ചൗഹാന്‍ ആണ് മരണമടഞ്ഞത്. പുക ശ്വസിച്ച് ബോധരഹിതനായ ചൗഹാനെ കാര്‍വാറിലെ നാവിക ആശുപത്രിയായ ഐ. എന്‍. എസ് പതഞ്ജലിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് നാവിക സേനയുടെ അറിയിപ്പില്‍ പറയുന്നു.

Naval Officer Dies In Fire Onboard INS Vikramaditya In Karnataka,News, Fire, Obituary, Dead, Hospital, Treatment, Injured, Karnataka, National

കഴിഞ്ഞ മാസം അവസാനമാണ് ചൗഹാന്‍ വിവാഹിതനായത്. ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ചൗഹാന്‍ താമസിച്ചിരുന്നത്.

തീ ഉടന്‍ തന്നെ അണച്ചതിനാല്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ പറ്റി നാവിക സേന അന്വേഷണം ആരംഭിച്ചു.

2.3 ബില്യണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ 2014 ജനുവരിയില്‍ റഷ്യയില്‍ നിന്നാണു ഇന്ത്യയില്‍ എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Naval Officer Dies In Fire Onboard INS Vikramaditya In Karnataka,News, Fire, Obituary, Dead, Hospital, Treatment, Injured, Karnataka, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?