കാസര്‍കോട് മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ വധഭീഷണി: മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ വധഭീഷണിയെന്ന് പരാതി. കല്യാശേരിയിലെ ഇരിണാവില്‍ പ്രചാരണം നടത്തികൊണ്ടിരിക്കെ ബൈക്കിലെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കല്യാശ്ശേരി ഇരിണാവ് സ്വദേശികളായ സജില്‍, അഖില്‍, ശമല്‍ എന്നിവര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. 

പ്രചാരണം അവസാനിപ്പിച്ച് പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. ഇരിണാവിന് മുമ്പത്തെ സ്വീകരണ കേന്ദ്രമായ മാട്ടൂലില്‍ നിന്നും സ്ഥാനാര്‍ത്ഥി വാഹനം കടന്നു വരുമ്പോള്‍ സംഘം പിന്തുടര്‍ന്ന് എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?