പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റ് പണിമുടക്കി; കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ പരിഭ്രാന്തിക്കൊടുവില്‍ രക്ഷപ്പെടുത്തി
പെരിയ: (www.kasargodvartha.com 09.04.2019) കേന്ദ്രസര്‍വ്വകലാശലയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റ് പണിമുടക്കി. ലിഫ്റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ പരിഭ്രാന്തിക്കൊടുവില്‍ രക്ഷപ്പെടുത്തി. ഗവേഷക വിദ്യാര്‍ത്ഥിനി ശ്രുതി(20)യാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനിയെ പുറത്തെത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. താഴത്തെ നിലയില്‍ നിന്നും നാലാം നിലയിലേക്ക് പോകേണ്ട ലിഫ്റ്റ് ഒന്നാംനിലയില്‍ നിലയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാര്‍ഡനെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി ലിഫ്റ്റിന്റെ തകരാറ് പരിഹരിച്ചതോടെയാണ് ശ്രുതിക്ക് പുറത്തിറങ്ങാനായത്. ലിഫ്റ്റ് ബ്രേയ്ക്ക് അമര്‍ന്ന് പോയതാണ് നിലയ്ക്കാന്‍ ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലീഡിംഗ് ഫയര്‍മാന്‍ പി കെ ഗോപാലകൃഷ്ണന്‍, ഫയര്‍മാന്‍ കൃഷ്ണരാജ്, ദീനേയ് ലാല്‍, ഉണ്ണി, മനീഷ് ക്രിസ്റ്റഫര്‍, ഹോംഗാര്‍ഡ് നാരായണന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Top-Headlines, Central University, Iiotta Institute Kasaragod, Central University Periya, Student blocked in Lift; Rescued by fire force
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment