പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കാര്‍വാര്‍: (www.kasargodvartha.com 24.04.2019) പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ദക്ഷിണ കര്‍ണാടകയിലെ സിര്‍സിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അസ്ലം ബാബാജാന്‍ (22) ആണ് മരിച്ചത്. സിര്‍സിയിലെ കസ്തൂര്‍ബ നഗറില്‍ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ബിജെപി മൈനോറിറ്റി മോര്‍ച്ച വൈസ് പ്രസിഡന്റ് അനീഫ് തഹ്‌സീല്‍ദാര്‍ എന്നയാള്‍ക്ക് കുത്തേറ്റിരുന്നു. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം നടന്ന സ്ഥലത്തുതന്നെയാണ് അസ്ലാമിന്റെ മൃതദേഹവും കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് പോലിസ് ഇരുമ്പ് വടി കണ്ടെടുത്തു.

ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അസ്ലമിന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. ശരീരത്തില്‍ കുത്തേറ്റിട്ടുമുണ്ട്. സംഭവത്തില്‍ സിര്‍സി മാര്‍ക്കറ്റ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, news, Popular front of india, Worker, Death, Stabbed, Karnataka, Mangalore, Obituary. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?