അയോധ്യയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ മറുപടി!
ന്യൂഡെല്‍ഹി: (www.kvartha.com 13.04.2019) അയോധ്യയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി സുപ്രീം കോടതി. ഈ രാജ്യത്തില്‍ സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ അനുവദിക്കില്ലേയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പോരാടുന്ന രാമജന്മഭൂമി മന്ദിര്‍ നിര്‍മാണ്‍ ന്യാസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അമര്‍നാഥ് മിശ്രയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
ഇവിടെ സമാധാനം നിലനില്‍ക്കാന്‍ അനുവദിക്കില്ലേയെന്നും ഓരോരുത്തരും ഓരോന്നും തോണ്ടിക്കൊണ്ടിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ഇതേ ഹര്‍ജിയെ എതിര്‍ത്ത അലഹാബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും പിഴ ഒഴിവാക്കണമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി തള്ളി.
അയോധ്യയിലെ 67.7 ഏക്കര്‍ വരുന്ന തര്‍ക്കരഹിത ഭൂമിയില്‍ പൂജ അനുവദിക്കണമെന്ന ആവശ്യം തള്ളിയ അലഹബാദ് ഹൈക്കോടതി അഞ്ചു ലക്ഷം രൂപയാണു ഹര്‍ജിക്കാര്‍ക്കു പിഴ ചുമത്തിയത്. ഇതേസമയം, അയോധ്യയിലെ തര്‍ക്കപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥസമിതിയെ നിയോഗിച്ച് കഴിഞ്ഞമാസം സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. മധ്യസ്ഥ സമിതിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് മേയ് മൂന്നുവരെ എട്ടാഴ്ച സമയപരിധിയും അനുവദിച്ചിരുന്നു. മധ്യസ്ഥശ്രമങ്ങള്‍ നടക്കുമെന്നും അതിനു നിയമതടസമൊന്നും കാണുന്നില്ലെന്നും കഴിഞ്ഞദിവസം കോടതി നിരീക്ഷിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "You Will Never Let This Country Remain In Peace," Says SC Rejects Plea For Worship At Ayodhya Site, New Delhi, News, Politics, Religion, Supreme Court of India, Criticism, National.

Powered by Info News For You

Comments
Post a Comment