കടകള്‍ക്ക് മുന്നില്‍ അനധികൃത വാഹനപാര്‍ക്കിംഗ്: റോഡിലേക്ക് പ്രവേശിക്കാനുള്ള കടയുടമയുടെ അവകാശത്തെ ലംഘിക്കലാണെന്ന് ഹൈക്കോടതി

കൊച്ചി: (www.kvartha.com 26.04.2019) നഗരങ്ങളിലും മറ്റു കടകള്‍ക്ക് മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ഹൈക്കോടതി. റോഡിലേക്ക് പ്രവേശിക്കാനുള്ള കടയുടമയുടെ അവകാശത്തെ ലംഘിക്കലാണെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്നും ഇതു മാറ്റണമെന്നുമാവശ്യപ്പെട്ടു തേവലക്കര സ്വദേശി എം നൗഷാദ് ഉള്‍പ്പെടെ ആറു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Kochi, Kerala, News, shop, High Court of Kerala, Parking, Kerala HC against illegal auto stand

ഹര്‍ജിക്കാരുടെ കേസില്‍ അനധികൃത ഓട്ടോ സ്റ്റാന്‍ഡാണ് നിലവിലുള്ളതെന്നു രേഖകളില്‍നിന്നു മനസിലാക്കാമെന്ന് പറഞ്ഞ കോടതി റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയുടെ ഏതുഭാഗത്തു കൂടിയും പൊതുറോഡിലേക്കു പ്രവേശിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമുണ്ടെന്നും വിലയിരുത്തി. പാര്‍ക്കിംഗിന്റെ പേരില്‍ ഇതു നിഷേധിക്കാന്‍ കഴിയില്ല. ഇതേ വിഷയത്തില്‍ വിവിധ ഹൈക്കോടതികള്‍ പ്രസ്താവിച്ച വിധിയും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

പാര്‍ക്കിംഗ് സ്ഥലം നിശ്ചയിക്കേണ്ടത് പഞ്ചായത്താണെന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ പറയുന്നുണ്ട്. ഗതാഗത തടസമൊഴിവാക്കാനും പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാനും എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വേണമെന്ന് കേരള പോലീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, shop, High Court of Kerala, Parking, Kerala HC against illegal auto stand 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?