ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം പിറന്ന ഗോള്‍ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് വാറിലൂടെ; ഗോള്‍ മഴ പെയ്ത മത്സരത്തില്‍ നാടകാന്തം ടോട്ടനം; പോര്‍ട്ടോയെ മുക്കി ആന്‍ഫീല്‍ഡിലെ ചെമ്പട

മാഞ്ചസ്റ്റര്‍: (www.kvartha.com 18.04.2019) ചാമ്പ്യന്‍സ് ലീഗിലെ ആവേശപ്പോരിനൊടുവില്‍ ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറന്തള്ളി. ത്രില്ലര്‍ പോരാട്ടത്തില്‍ 4-3ന് സിറ്റി ടോട്ടനത്തെ മറികടന്നുവെങ്കിലും ആദ്യ പാദത്തിലെ 1-0ന്റെ വിജയം ടോട്ടനത്തെ സെമിയിലെത്തിച്ചു. അഗ്രഗേറ്റ് സ്‌കോര്‍ 4-4ന് തുല്യനിലയിലായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയില്‍ പ്രവേശിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ഒടുവില്‍ സിറ്റി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വാറിലൂടെ കണ്ടെത്തിയതോടെ എത്തിഹാദ് സ്‌റ്റേഡിയം കണ്ണീര്‍ക്കടലായി.

ടോട്ടനത്തിന് വേണ്ടി ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഫെര്‍ണാണ്ടോ ലോറെന്റെയാണ് ഒരു ഗോള്‍ നേടിയത്. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരും ലക്ഷ്യം കണ്ടു.


ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് എഫ് സി പോര്‍ട്ടോയെ തകര്‍ത്താണ് ലിവര്‍പൂള്‍ സെമിയിലെത്തിയത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ച ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ ജയം നേടി. സദിയേ മാനേ, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ ഡിജ്ക് എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, England, Champions League, Manchester City, Liverpool, News, FC Porto. Tottenham Hotsper, Champions League: Liverpool beat Porto - Tottenham beat Man City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?