പ്രിന്റിംഗ് സ്ഥാപനങ്ങള്‍ സത്യവാങ്മൂലം നല്‍കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്
കാസര്‍കോട്: (www.kasargodvartha.com 06.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിന്റ് ചെയ്യുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവയില്‍ പ്രിന്റ് ചെയ്ത പ്രസിന്റെ പൂര്‍ണ മേല്‍വിലാസം, പബ്ലിഷറുടെ വിവരം, കോപ്പികളുടെ എണ്ണം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പബ്ലീഷറുടെ മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്താത്ത നോട്ടീസുകളും ബ്രോഷറുകളും പിടിച്ചെടുക്കാന്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിനേയും ഫ്ളൈയിംഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമാണ്. ഇതിനാല്‍ പ്രിന്റിങ്, പബ്ലിഷിങ് സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ നടപടികളില്‍ നിന്നു പിന്മാറണം. പ്രിന്റിങ്ങിനായി വരുന്ന വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളുടെ പ്രതിനിധികളില്‍ നിന്നും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നു ലഭിക്കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സെല്ലില്‍ മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Submit, District Collector, election, Trending, Politics, Political party,
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment