നാലരക്കോടിക്ക് മുകളില്‍ സ്വത്ത്, ബിരുദത്തിന് ചേര്‍ന്നിരുന്നു, പക്ഷെ പാസ്സായില്ല, സ്മൃതി ഇറാനിയുടെ സത്യവാങ്ങ് മൂലത്തില്‍ പറയുന്നത് ഇങ്ങനെ!

അമേഠി: (www.kvartha.com 12.04.2019) നാലരക്കോടിക്ക് മുകളില്‍ സ്വത്ത്, ബിരുദത്തിന് ചേര്‍ന്നിരുന്നു, പക്ഷെ പാസ്സായില്ല, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയുടെ സത്യവാങ്ങ് മൂലത്തില്‍ പറയുന്ന കാര്യങ്ങളാണിവ. അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാര്യങ്ങളാണ് ഇവ.

തനിക്ക് ചലിക്കുന്നതായ 1.75 കോടിയുടെയും ചലിക്കാത്ത 2.96 കോടിയുടെയും സ്വത്തുക്കള്‍ ഉള്‍പ്പെടെ മൊത്തം 4.71 കോടി രൂപയുടെ സ്വത്ത് കൈവശമുണ്ടെന്ന് സ്മൃതി ഇറാനി സത്യവാങ്മൂലത്തില്‍ പറയുന്നു. 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ വീടും സ്വന്തമായുണ്ട്. മാര്‍ച്ച് 31 വരെ 6.24 ലക്ഷം രൂപ കയ്യിലുണ്ട്. 89 ലക്ഷം രൂപ ബാങ്ക് നിക്ഷേപവും 18 ലക്ഷത്തിന്റെയും 1.05 ലക്ഷത്തിന്റെയും വെവ്വേറെ നിക്ഷേപങ്ങളും ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 21 ലക്ഷത്തിന്റെ ആഭരണങ്ങളും 13.14 ലക്ഷം വില വരുന്ന വാഹനവും ഉണ്ട്.

 Smriti Irani Declares College Degree "Not Completed" In Poll Affidavit, News, Lok Sabha, Election, Trending, Minister, Politics, Rahul Gandhi, National

അതേസമയം നേരത്തെ വന്‍ വിവാദം ഉയര്‍ന്ന സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വെളിപ്പെടുത്തലില്‍ താന്‍ ബിരുദം നേടിയിട്ടില്ലെന്നും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല എന്നുമാണ് എഴുതിയിട്ടുള്ളത്. 1994 ല്‍ ഡെല്‍ഹി യൂണിവേഴ്സിറ്റിയില്‍ കറസ്പോണ്ടന്‍സ് കോഴ്സായി കൊമേഴ്സ് ബിരുദത്തിന് ചേര്‍ന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 2014 തെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തെ ചൊല്ലി വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.

 Smriti Irani Declares College Degree "Not Completed" In Poll Affidavit, News, Lok Sabha, Election, Trending, Minister, Politics, Rahul Gandhi, National

അമേഠിയില്‍ രാഹുലിനെതിരെ രണ്ടാമതും മത്സരിക്കുന്ന സ്മൃതി ഇറാനി വ്യാഴാഴ്ച ആയിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മെയ് ആറിന് നടക്കുന്ന അഞ്ചാം ഘട്ടത്തിലാണ് അമേഠി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക.

 Smriti Irani Declares College Degree "Not Completed" In Poll Affidavit, News, Lok Sabha, Election, Trending, Minister, Politics, Rahul Gandhi, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Smriti Irani Declares College Degree "Not Completed" In Poll Affidavit, News, Lok Sabha, Election, Trending, Minister, Politics, Rahul Gandhi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?