സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച് ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന വിവരം പുറത്തുവന്നു; ഭര്‍തൃമതിയുടെ പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍; ഒരു വര്‍ഷമായി ഷെയര്‍ ചാറ്റിലൂടെ നാണംകെട്ട ഇടപാട് നടന്നുവന്നതായി പോലീസ്
കായങ്കുളം: (www.kvartha.com 26.04.2019) സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച് ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന വിവരം പുറത്തുവന്നു. ഭര്‍തൃമതിയുടെ പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. അഞ്ചാമനായ കോഴിക്കോട്ടുകാരനെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു.
ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം കായാങ്കുളം സിഐ പി കെ സാബുവിന്റെ നേതൃതത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്. ഷെയര്‍ ചാറ്റിലൂടെയാണ് നാണംകെട്ട ഇടപാട് നടന്നുവന്നതെന്ന് പോലീസ് പറഞ്ഞു. 2018 മാര്‍ച്ച് മുതലാണ് ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈംഗിക സുഖം നേടുന്ന സംഭവം നടന്നുവന്നത്. കായങ്കുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായങ്കുളത്തെത്തുകയും കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറുകയും ചെയ്തുരുന്നു.
തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെയാണ് ഭാര്യയായ യുവതി പോലീസില്‍ അഭയം തേടിയത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം സംഘത്തിന് വേരുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അതുകൊണ്ടുതന്നെ ഇതേകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ മറ്റു യുവതികളില്‍നിന്നും മൊഴിരേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതോടെ കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നവിവരം പുറത്തുവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sharechat, Alappuzha, Molestation, Arrest, News, Kerala,
ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം കായാങ്കുളം സിഐ പി കെ സാബുവിന്റെ നേതൃതത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്. ഷെയര്‍ ചാറ്റിലൂടെയാണ് നാണംകെട്ട ഇടപാട് നടന്നുവന്നതെന്ന് പോലീസ് പറഞ്ഞു. 2018 മാര്‍ച്ച് മുതലാണ് ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈംഗിക സുഖം നേടുന്ന സംഭവം നടന്നുവന്നത്. കായങ്കുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായങ്കുളത്തെത്തുകയും കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറുകയും ചെയ്തുരുന്നു.
തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായങ്കുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെയാണ് ഭാര്യയായ യുവതി പോലീസില്‍ അഭയം തേടിയത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം സംഘത്തിന് വേരുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അതുകൊണ്ടുതന്നെ ഇതേകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ മറ്റു യുവതികളില്‍നിന്നും മൊഴിരേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതോടെ കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നവിവരം പുറത്തുവരും.
Keywords: Sharechat, Alappuzha, Molestation, Arrest, News, Kerala,
Powered by Info News For You

Comments
Post a Comment