ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും ഭാര്യയും വിവാഹമോചിതരാകുന്നു; വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നുകാട്ടി നീതി ദേബ്
ന്യൂഡല്‍ഹി: (www.kvartha.com 27.04.2019) ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും ഭാര്യയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെ ഭാര്യ നീതി ദേബ് രംഗത്ത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ താന്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന പ്രചാരണത്തിനെതിരെയാണ് ഭാര്യ നീതി ദേബ് തുറന്നടിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നീതി രംഗത്തെത്തിയിരിക്കുന്നത്.
ജനസ്വാധീനമുള്ളവര്‍ക്കെതിരെ രാഷ്ട്രീയ നേട്ടത്തിനായി പണം നല്‍കിയാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്നും താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അസംബന്ധവും അപവാദ പ്രചാരണവുമാണെന്നും നിതീ ദേബ് പറയുന്നു.
ഇത്തരം അപവാദങ്ങള്‍ വായില്‍ നിന്ന് വരുന്നതല്ല, വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വൃത്തികെട്ടതും നിന്ദ്യവും രോഗം ബാധിച്ചതുമായ മനസ്സുകള്‍ പടച്ച് വിടുന്നവയാണിതെന്നും നിതീ ദേബ് തന്റെ പോസ്റ്റില്‍ കുറിച്ചു.
അതേസമയം ഫെയ്സ്ബുക്കിലൂടെ ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോള്‍ എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ത്രിപുര പോലീസ് അറിയിച്ചു.
ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്നും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Biplab Deb s Wife Posts On Facebook To Deny Domestic Violence Rumours, New Delhi, News, Politics, Facebook, post, Police, Case, Chief Minister, Complaint, National.
Keywords: Biplab Deb s Wife Posts On Facebook To Deny Domestic Violence Rumours, New Delhi, News, Politics, Facebook, post, Police, Case, Chief Minister, Complaint, National.
Powered by Info News For You

Comments
Post a Comment