മുഖ്യമന്ത്രി പിണറായി വിജയനോടും 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് പറയേണ്ടി വരുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: (www.kvartha.com 24.04.2019) സ്വന്തം മണ്ഡലത്തില്‍ പോലും കള്ളവോട്ട് തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍. ജില്ലയില്‍ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ടെന്നും, മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം കള്ളവോട്ട് നടന്നുവെന്നും ആരോപിച്ച സുധാകരന്‍ എന്നാല്‍ അതുകൊണ്ടൊന്നും തങ്ങളുടെ വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Need to say Chowkidar chor hai to CM Pinarayi says K Sudhakaran,Kannur, News, Lok Sabha, Election, Attack, Allegation, Chief Minister, Pinarayi vijayan, Trending, Kerala

'പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ എറിഞ്ഞു തകര്‍ത്തു. ബൂത്ത് ഏജന്റിന്റെ ശരീരത്തില്‍ നായ്കുരണ പൊടി വിതറി. 30 ഓളം ബൂത്ത് ഏജന്റുമാരെ ബുത്തിലിരിക്കാന്‍ സമ്മതിക്കാതെ അടിച്ചോടിച്ചു. വീടുകള്‍ക്കു മുന്നില്‍ വാള്‍വീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരുപാട് പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണെന്നും സുധാകരന്‍ പറഞ്ഞു. ആക്രമണ സംഭവങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കള്ളവോട്ടിനെതിരേയും അക്രമങ്ങള്‍ക്കെതിരേയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇത്രയും അക്രമങ്ങളുണ്ടായിട്ടും സ്ത്രീകളടക്കമുള്ളവര്‍, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍, ആര്‍ജവത്തോടെ വരിനിന്ന് വോട്ടു ചെയ്യുകയായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Need to say Chowkidar chor hai to CM Pinarayi says K Sudhakaran,Kannur, News, Lok Sabha, Election, Attack, Allegation, Chief Minister, Pinarayi vijayan, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?