ലങ്കയിലേക്ക് കുഞ്ഞിനെ എട്ടുലക്ഷത്തിന് വിറ്റു: കുട്ടിവില്‍പ്പന സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ചെന്നൈ (www.evisionnews.co): നാമക്കലിലെ കുട്ടി വില്‍പനയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ, കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. കുട്ടികളില്ലാത്ത ദമ്പതികളെ കേസിലെ മുഖ്യ കണ്ണി രാശിപുരം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുന്‍ നഴ്‌സ് അമുദയ്ക്കു പരിചയപ്പെടുത്തിയ രണ്ടു പേരാണ് അറസ്റ്റിലായത്. രാശിപുരമുള്‍പ്പെടെ കുട്ടി വില്‍പന റാക്കറ്റ് പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന മേഖലകളിലെ രണ്ടു വര്‍ഷത്തിനിടെയുള്ള മുഴുവന്‍ ജനന സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. ഇതു പൂര്‍ത്തിയായാല്‍ എത്ര കുട്ടികളെ വിറ്റുവെന്ന കൃത്യമായ വിവരം ലഭിക്കുമെന്നാണു പൊലിസിന്റെ പ്രതീക്ഷ.
അമുദ, ഭര്‍ത്താവ് രവി ചന്ദ്രന്‍, കൊള്ളില സര്‍ക്കാര്‍ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ മുരുകേശന്‍ എന്നിവരാണു സംഘത്തിലെ പ്രധാന കണ്ണികളെന്നാണു നിഗമനം. അറസ്റ്റിലായ മറ്റു ആറു പേര്‍ ദമ്പതികളെ ഇവര്‍ക്കു പരിചയപ്പെടുത്തിയവരാണ്. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും ഇതിലുള്‍പ്പെടും. രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണു കുട്ടികളെ ഇവര്‍ ആവശ്യക്കാര്‍ക്കു വിറ്റിരുന്നതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളില്‍നിന്നു 7000 മുതല്‍ 30,000 വരെ രൂപയ്ക്കാണു കുട്ടികളെ വാങ്ങിയിരുന്നത്. ഒന്നര ലക്ഷത്തോളം രൂപ പ്രധാന കണ്ണി അമുദയ്ക്കുള്ള കമ്മിഷനാണ്. മറ്റുള്ളവര്‍ക്ക് ഒരു കുട്ടിക്കു 15,000 രൂപ മുതല്‍ 25,000 രൂപ വരെ ലഭിക്കും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ 70,000 രൂപ വരെയാണു കുട്ടികളെ വാങ്ങുന്നവരില്‍നിന്ന് ഈടാക്കിയിരുന്നത്.
Powered by Info News For You

Comments
Post a Comment