രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കണം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെ ബിജെപി മന്ത്രിയുടെ വിവാദപരാമര്‍ശം

മുംബൈ: (www.kvartha.com 22.04.2019) രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് ബിജെപി മന്ത്രി. മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ് മുണ്ടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.

'നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. ?രാഹുല്‍ ?ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവര്‍ക്ക് മനസ്സിലാകുകയുള്ളു' പങ്കജ് മുണ്ടെ പറഞ്ഞു.


സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് കൊല്ലപ്പെട്ട പാക് സൈനികരുടെയും തീവ്രവാദികളുടെയും എണ്ണവും ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: National, News, Politics, Rahul Gandhi, BJP, Minister, Trending, Lok Sabha, Election, BJP Minister's Controversial speech about Rahul Gandhi.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?